Thursday, 6 October 2011

പാവം പാവം പ്രിത്വിരാജകുമാരന്‍!

രാജപ്പനെന്നും രായപ്പന്‍ എന്നും വിളിച് നടക്കുന്ന പ്രിത്വിരാജ് വിരോധികളേ, അങ്ങേര്‍ നിങ്ങലോടെന്തു തെറ്റാ ചെയ്തത്..? പ്രിത്വിരാജിന്റെ അഹങ്കാരം ആണ് നിങ്ങളുടെ പ്രശനമെങ്കില്‍ ഈ കണ്ട ബോളിവുഡ് നടിമാരെ ഓക്കെ എന്ത് കൊണ്ട് ഇപ്പോഴും വച്ച് പോറുപിക്കുന്നു? ഓരോന്നിന്റെ ജാഡ കണ്ടാല്‍ തോന്നും ലവളുമാരോക്കെ ഇല്ലെങ്കില്‍ സിനിമ ലോകം തകര്‍ന്നു പോവും എന്ന് . ബട്ട്‌ സ്റ്റില്‍ നിങ്ങള്‍ അവളുമാരുടെ പടം കാണുകയും, ഫേസ്ബുക്കിലും twitter  ഇലും ഒക്കെ പുകഴ്ത്തുന്നു.. പാവം പ്രിത്വിരാജ് രണ്ടു ഡയലോഗ് അടിച്ചപോഴെക്കും അയാള്‍ അഹങ്കാരിയായി. കഷ്ടം തന്നെ മക്കളെ.!!

അടുത്ത കാലത്തായി ഇന്റര്‍നെറ്റും, യു ട്യുബിലും sms ഇലും പ്രിത്വിരാജ് അങ്ങ് നിറഞ്ഞു തുളുമ്പി നിക്കാ.. ഞാന്‍ ശക്തമായി ഊന്നി ഊന്നി ചോദിക്കുകയാണ്- "നിങ്ങള്‍ക്കൊന്നും വേറൊരു പണിയുമില്ലേ? " പ്രിത്വിരാജിന്റെ എല്ലാ സിനിമകളും നല്ലതാണെന്നോ, അയാള്‍  ഭയങ്കര നടന്‍ ആണെന്നോ ഒന്നും ഞാന്‍ പറയുന്നില്ല. പക്ഷെ ഈ കുത്തൊഴുക്കില്‍ പെട്ട് അയാളുടെ രണ്ടു സിനിമകള്‍ ഇവിടെ ആരും തിരിച്ചറിയാതെ പോയി. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയും, മാണിക്യകല്ല്‌ എന്ന പടവും ആരും കണ്ടെന്നു തോനുന്നില്ല.സിറ്റി ഓഫ് ഗോഡ് ഒരു വ്യതസ്തമായ രീതിയില്‍ അവതരിപിച്ചപ്പോള്‍ അത് മലയാളികള്‍ കാണാത്ത ഒരു അവതരണ ശൈലിയായിരുന്നു. കൊച്ചിയുടെ ക്രൂരമായ മുഖത്തെ പച്ചയായി അവതരിപിച്ചിട്ടുണ്ട്.
മാണിക്യക്കല്ല്  ഒരു നല്ല കഥാ സത്തുള്ള സിനിമയാണ്. പ്രിത്വിരാജിന്റെ അഭിനയവും കൊള്ളാം. പക്ഷെ ഇതൊക്കെ കാണാന്‍ ആളുകള്‍ക്കെവിടെ നേരം. അവിടെ രാജപ്പന്‍ എന്ന വീഡിയോയുടെ  എഡിറ്റിങ്ങിന്റെയും sms ഇന്റെയും പിന്നാലെ അല്ലെ.?

അല്ലെങ്കിലേ മലയാളികള്‍ക്ക് മറ്റൊരു മലയാളി നന്നാവുന്നത് പിടിക്കില്ല. പിന്നെയല്ലേ ഇംഗ്ലീഷ് പറയുന്ന പ്രിത്വിരാജ്. ! ഇംഗ്ലീഷ് കേക്കാന്‍ നമ്മുക്ക് നല്ല സായിപിന്റെ(ഹോളിവുഡ്) പടങ്ങള്‍ ഉണ്ട്. പിന്നെന്തിനു പ്രിത്വിരാജ്! പ്രിത്വിരാജിനോട് ഒരു റിക്വസ്റ്റ്: ഇനി ഇന്റര്‍വ്യൂവില്‍  പങ്കെടുക്കുമ്പോള്‍ വിനയം നടിക്കണം, ഒരു ചോദ്യത്തിനും പ്രിസൈസ് ആയ ഉത്തരം പറയരുത്. ഡൌട്ട്സ്  ഉണ്ടെങ്കില്‍ മലയാലത്തിലെ സൂപ്പര്‍സ്റ്റാര്‍ ഇന്റര്‍വ്യൂ ഒക്കെ ഒന്ന് കാണ്. പിന്നെ ഒരു ഇംഗ്ലീഷ് വാക്ക് പോലും മിണ്ടരുത്. വായനാശീലം വേണ്ട. അത്രയ്ക്ക് നിര്‍ബന്ധം ആണെങ്കില്‍ ബാലരമയോ കളികുടുക്കയോ ആകാം. പിന്നെ ഇന്റര്‍വ്യൂ ചെയ്യുന്നത് ജോണ്‍ ബ്രിട്ടസോ, ടിഎന്‍ ഗോപകുമാര്‍ഓ  ആണെങ്കില്‍ കഴിവതും സ്കൂട് ആവുക.! അറിഞ്ഞു കൊണ്ട് ആരെങ്കിലും ട്രെയിനിനു മുന്നില്‍ തല വെക്കുമോ.? മറ്റൊരു ടിപ് ഫോര്‍ പ്രിത്വിരാജ് ഈസ്‌ ഭാര്യയെ പുറത്തെടുക്കരുത്. ഐ മീന്‍ നോ മോര്‍ ഇന്റര്‍വ്യൂ ഫോര്‍ ഭാര്യ.! അല്ലെങ്കില്‍ കൊളമാക്കി കയ്യില്‍ തരും. ലാസ്റ്റ് ബട്ട്‌ നോട്ട് ലീസ്റ്റ്, Gym ഇല്‍ പോകുന്നത് നിര്‍ത്തണം. കുടവയര്‍ ഡെവലപ്പ് ചെയ്തെടുക്കണം. ഫിറ്റ്‌ ബോഡി ഉള്ള നടന്മാരാണ് മലയാള സിനിമയുടെ ശാപം.
ഇത്രയും ചെയ്തു കഴിഞ്ഞാല്‍ അത്യാവശ്യം ഇവിടെ ഒരു 40 കൊല്ലം പിടിച്ചു നിക്കാം..!

നന്നി നമാസ്കാരം..

4 comments:

  1. valare correct. superstarsine ozhivakkanda kaalam kazhinju. And please malyalees stop making fun of Prithviraj and enjoy his movies.

    ReplyDelete
  2. http://www.chithravishesham.com/2011/10/review-indian-rupee.html

    ReplyDelete
  3. ശരിയാ.. പക്ഷെ പ്രിഥ്വിരാജ് ജാഡ കുറക്കേണ്ടിയിരിക്കുന്നു. അല്ലാതെ മലയാളികള്‍ക്ക് അങ്ങോരെ ഇഷ്ടപെടത്തില്ല..

    ReplyDelete